8 BIGGEST Mysteries of the Pyramids You've Never Heard Of ഗിസയിലെ പിരമിഡ് ലോകാത്ഭുതങ്ങളിലൊന്ന്



യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

Comments


    Additional Information:

    Visibility: 1020

    Duration: 2m 48s

    Rating: 6